എക്‌സൈസുകാര്‍ വീട്ടില്‍ പരിശോധനയ്ക്ക് എത്തി;മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി

0 second read

അടൂര്‍:എക്‌സൈസുകാര്‍ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി. അടൂര്‍ പഴകുളം ചാല വിഷ്ണുഭവനില്‍ ചന്ദ്രന്റേയും ഉഷയുടേയും മകന്‍ വിഷ്ണു(27) ആണ് ആത്മഹത്യ ചെയ്തത്. വിഷ്ണുവിന്റെ അമ്മാവന്‍ സുരേഷാണ് പരാതിക്കാരന്‍.എക്‌സൈസ് സംഘം വിഷ്ണുവിനെ മര്‍ദ്ദിച്ചതായും സുരേഷ് ആരോപിക്കുന്നു.
ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു വിഷ്ണു.
ശനിയാഴ്ച ഉച്ചയ്ക്കാണ് ഇദ്ദേഹത്തെ വീട്ടു മുറിയിലെ ഫാന്‍ ഇടാന്‍ വേണ്ടി ഉപയോഗിക്കുന്ന ഹൂക്കില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
മരിക്കുന്നതിനു തലേ ദിവസമാണ് അടൂര്‍ പറക്കോട് നിന്നുള്ള എക്‌സൈസ് സംഘം വിഷ്ണുവിന്റെ വീട്ടില്‍ എത്തിയത്.
ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വിഷ്ണു ഇരുചക്രവാഹനത്തില്‍ കഞ്ചാവ് വാങ്ങിച്ചു കൊണ്ടുവരുന്നത് കണ്ടു എന്നാരോപിച്ചായിരുന്നു എക്‌സൈസ് സംഘം എത്തിയതെന്നാണ് സുരേഷ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് പിന്നീട് വിഷ്ണു വീടിനു പുറത്തിറങ്ങിയിരുന്നില്ല.
വലിയ മാനസിക പ്രയാസത്തിലായിരുന്നു വിഷ്ണുവെന്നും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായും വിഷ്ണുവിന്റെ അമ്മയുടെ സഹോദരിയും വ്യക്തമാക്കി. വീട്ടുകാര്‍ ഇത്തരം വിവരങ്ങള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം യുവാവിനെ എക്‌സൈസ് സംഘം മര്‍ദ്ദിച്ചുവെന്നതൊക്കെ കളവാണെന്ന് അടൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ അശോക് പറഞ്ഞു.കുളിക്കാന്‍ തയ്യാറെടുത്ത് നിക്കവേയാണ് ഇയാളുടെ വീടിനു സമീപം എക്‌സൈസ് സംഘം എത്തിയത്. വിഷ്ണു കേസില്‍ പ്രതിയല്ലാത്തതിനാല്‍ സംസാരിച്ച് മടങ്ങുകയാണ് ഉണ്ടായതെന്നും ഇത് അയല്‍വാസികളെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. യുവാവ് മരിച്ച സംഭവത്തില്‍ ആക്ഷേപം ഉയര്‍ന്നതിനാല്‍ എക്‌സൈസ് അസി.കമ്മീഷ്ണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി എക്‌സൈസ് ഡെപ്യൂട്ടീ കമ്മീഷ്ണര്‍ റോബര്‍ട്ടും വ്യക്തമാക്കി. ആത്മഹത്യ ചെയ്ത വിഷ്ണുവിന്റെ മരണത്തില്‍ പ്രാഥമിക പരിശോധനയില്‍ സംശയങ്ങള്‍ ഒന്നുമില്ല. കൂടുതല്‍ വിരങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുന്ന മൃതദേഹപരിശോധനയ്ക്ക് ശേഷമേ പറയാന്‍ സാധിക്കൂവെന്നും അടൂര്‍ എസ്.എച്ച്.ഒ.ശ്യാം മുരളി പറഞ്ഞു.

 

Load More Related Articles

Check Also

We Just Launched the WordPress Development Course for the Modern Era

We’re thrilled to announce Modern WordPress Fast Track – a WordPress development cou…