ഇറാനില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തകരാറിലായെന്ന് റിപ്പോര്‍ട്ടുകള്‍

0 second read

ടെഹ്‌റാന്‍: ഇറാനില്‍ വ്യാപക സൈബര്‍ ആക്രമണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തകരാറിലായെന്ന് റിപ്പോര്‍ട്ടുകള്‍. ആണവകേന്ദ്രങ്ങളേയും ആക്രമണം ബാധിച്ചുവെന്നാണ് വിവരങ്ങള്‍.

ഇസ്രയേലിന് സഹായമേകുന്ന പക്ഷം ശക്തമായ തിരിച്ചടി നല്‍കുമെന്ന് അറബ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇറാനെതിരെ തന്നെ ആക്രമണം നടന്നിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നുവെന്നും വിവരങ്ങളുണ്ട്. ഇതുവരെ ആക്രമണത്തില്‍ ആരും അവകാശവാദം ഉന്നയിച്ച് എത്തിയിട്ടില്ല.

മധ്യപൂര്‍വേഷ്യയില്‍ നിലവില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ഇറാന് കനത്ത തിരിച്ചടിയായിരിക്കുകയാണ് സൈബര്‍ ആക്രമണം. നേരത്തെ ഇറാന്റെ എണ്ണവിപണനത്തിലും വിതരണത്തിലും പങ്കാളികളായ കമ്പനികള്‍ക്കും കപ്പലുകള്‍ക്കും യു.എസ്. പുതിയ ഉപരോധങ്ങള്‍ ചുമത്തിയിരുന്നു. ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു യു.എസിന്റെ നടപടി.

Load More Related Articles

Check Also

കോന്നി ആനക്കൂട്ടിലെ ദുരന്തം: അഭിരാമിന് കണ്ണീരോടെ വിട നല്‍കി ജന്മനാടും കൂട്ടുകാരും

അടൂര്‍: കോന്നി ആനക്കൂട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കോണ്‍ക്രീറ്റ് തുണ്‍ വീണു മരിച്ച നാലു വ…