അടൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ ആളുമായി അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സ് ഇടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു. കോട്ടയം വെള്ളാവൂര്‍ മണിമല മടുക്കയില്‍വേലന്‍ മുറിയില്‍ രതീഷ് ആര്‍.നായര്‍(40) ആണ് മരിച്ചത്. ആദിക്കാട്ടുകുളങ്ങര ഭാഗത്തു വച്ച് നടന്ന അപകടത്തില്‍ പരിക്കേറ്റയാളുമായി വന്നതായിരുന്നു ആംബുലന്‍സ്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തിങ്കളാഴ്ച രാത്രി 8.40-ന് അടൂര്‍ ഹൈസ് സ്‌കൂള്‍ ജങ്ഷനു സമീപം വൈറ്റ് പോര്‍ട്ടിക്കോഹോട്ടലിന് മുന്‍വശത്താണ് രതീഷ് ആര്‍.നായരെ ആംബുലന്‍സ് ഇടിച്ചത്. അപകടത്തിനു ശേഷം ആംബുലന്‍സ് നിര്‍ത്താതെ ആശുപത്രിയിലേക്ക് പോയതായി ദൃസാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റു കിടന്ന രതീഷിനെ നാട്ടുകാരാണ് മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.അപകടമുണ്ടാക്കിയ ആംബുലന്‍സ് പോലീസ് കസ്റ്റഡിയില്‍ എടുത്തു.ചങ്ങനാശ്ശേരി ഇന്‍ഡസ് മോട്ടോഴ്‌സിലെ സൂപ്പര്‍ വൈസറായിരുന്നു. ഭാര്യ: സൗമ്യ. മക്കള്‍: മീനാക്ഷി,മാധവ്,കണ്‍മണി.