മലയാളി യുവാവ് ദുബായില്‍ മോട്ടോര്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

0 second read

ദുബായ്: മലയാളി യുവാവ് ദുബായില്‍ മോട്ടോര്‍ ബൈക്ക് അപകടത്തില്‍ മരിച്ചു.തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകാവ് സ്വദേശി മിസ്റ്റി ഹെവന്‍സ് വില്ലയില്‍ എസ്. ആരിഫ് മുഹമ്മദാണ് (33) മരിച്ചത്. അല്‍മക്തൂം എയര്‍പോര്‍ട്ട് റോഡില്‍ ഇന്നലെ (വെള്ളി) രാവിലെയാണ് അപകടം. ആരിഫ് ഓടിച്ചിരുന്ന ബൈക്ക് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയില്‍ ഡേറ്റസയന്റിസ്റ്റ് ആയി ജോലി ചെയ്തുവരികയായിരുന്നു. കാര്‍ഷിക സര്‍വകലാശാല അധ്യാപകനായിരുന്ന പ്രഫ. ഷരീഫിന്റെയും കൃഷിവകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍ താജുന്നീസയുടെയും മകനാണ്. സഹോദരന്‍: ഹുസൈന്‍. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

 

Load More Related Articles

Check Also

കോന്നി ആനക്കൂട്ടിലെ ദുരന്തം: അഭിരാമിന് കണ്ണീരോടെ വിട നല്‍കി ജന്മനാടും കൂട്ടുകാരും

അടൂര്‍: കോന്നി ആനക്കൂട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കോണ്‍ക്രീറ്റ് തുണ്‍ വീണു മരിച്ച നാലു വ…