രാജ്യം 78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍

1 second read

ന്യൂഡല്‍ഹി: രാജ്യം 78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി പതാക ഉയര്‍ത്തി. തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. വികസിത ഭാരതം @2047 എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. 6000 പേര്‍ പ്രത്യേക അതിഥികളായി ചടങ്ങില്‍ പങ്കെടുത്തത്. യുവാക്കളും, വിദ്യാര്‍ഥികളും ഗോത്രവിഭാഗത്തില്‍പ്പെട്ടവരും, കര്‍ഷകരും, സ്ത്രീകളുമെല്ലാം പ്രത്യേക അതിഥികളുടെ കൂട്ടത്തിലുണ്ട്. പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചവര്‍ക്കും ചടങ്ങിനെത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സഹമന്ത്രി സഞ്ജയ് സേത്ത്, സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി, വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ജമ്മുവിലെ ഭീകരാക്രമണങ്ങളുെട പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്.

ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ ഡല്‍ഹി ഏരിയ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് സല്യൂട്ടിങ് ബേസിലേക്ക് കൊണ്ടുപോയി. അവിടെ സംയുക്ത സേനാ വിഭാഗവും ഡല്‍ഹി പൊലീസ് ഗാര്‍ഡും ചേര്‍ന്നു പ്രധാനമന്ത്രിക്ക് സല്യൂട്ട് നല്‍കി. തുടര്‍ന്ന് പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. കരസേന, നാവികസേന, വ്യോമസേന, ഡല്‍ഹി പൊലീസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു ഓഫിസറും 24 പേരും വീതം അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിക്കുള്ള ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്. ഇന്ത്യന്‍ നാവിക സേനയാണ് ഈ വര്‍ഷത്തെ ഏകോപനം നിര്‍വഹിച്ചത് . കമാന്‍ഡര്‍ അരുണ്‍ കുമാര്‍ മേത്തയുടെ നേതൃത്വത്തിലാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…