ഇറ്റലിയില്‍ 2 കപ്പലുകള്‍ അപകടത്തില്‍പെട്ടു; 11 പേര്‍ മരിച്ചു

0 second read

റോം: ഇറ്റാലിയന്‍ തീരത്തിനു സമീപം 2 വ്യത്യസ്ത കപ്പല്‍ അപകടങ്ങളില്‍ 11 മരണം. നിരവധിപ്പേരെ കാണാതായി. കുടിയേറ്റക്കാര്‍ യാത്ര ചെയ്തിരുന്ന കപ്പലുകളാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച നാദിര്‍ എന്ന കപ്പലില്‍ രക്ഷാപ്രവര്‍ത്തകര്‍ 10 മൃതദേഹങ്ങള്‍ കണ്ടെത്തി. തുനീസിയയില്‍നിന്നു പുറപ്പെട്ടതായി കരുതുന്ന ഈ കപ്പലിലെ 51 പേരെ രക്ഷിച്ചതായി ജര്‍മന്‍ രക്ഷാപ്രവര്‍ത്തകരായ റെസ്‌ക്യുഷിപ് അറിയിച്ചു. ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസയില്‍നിന്ന് 40 മൈല്‍ തെക്ക് ഭാഗത്തായിരുന്നു അപകടം.

തെക്കന്‍ ഇറ്റലിയിലെ കാലാബ്രിയ തീരത്തുനിന്ന് 100 മൈല്‍ അകലെ അയോണിയന്‍ കടലില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ മറ്റൊരു കപ്പല്‍ അപകടത്തില്‍ 26 കുട്ടികളടക്കം 66 പേരെ കാണാതായി. 12 പേരെ ചരക്കുകപ്പല്‍ രക്ഷിച്ചു തുറമുഖത്തെത്തിച്ചു. ഇവരില്‍ ഒരു സ്ത്രീ പിന്നീട് മരിച്ചു. തുര്‍ക്കിയില്‍നിന്ന് പുറപ്പെട്ട കപ്പലായിരുന്നു ഇതെന്നാണു സൂചന.

 

Load More Related Articles

Check Also

We Just Launched the WordPress Development Course for the Modern Era

We’re thrilled to announce Modern WordPress Fast Track – a WordPress development cou…