കെ.മുരളീധരനെ കോണ്‍ഗ്രസുകാര്‍ തന്നെ ‘കുളിപ്പിച്ചു’ കിടത്തുമെന്ന് പത്മജ വേണുഗോപാല്‍

0 second read

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കുന്ന കെ.മുരളീധരനെ കോണ്‍ഗ്രസുകാര്‍ തന്നെ കുളിപ്പിച്ചു കിടത്തുമെന്ന് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന സഹോദരി പത്മജ വേണുഗോപാല്‍. സഹോദരന്റെ കാര്യത്തില്‍ തനിക്കു സഹതാപമുണ്ടെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. മുരളീധരന്‍ വളരെ പെട്ടെന്ന് പ്രതികരിക്കുന്ന ആളാണ്. അതുകൊണ്ട് അദ്ദേഹത്തിനു ബുദ്ധി വരാന്‍ കുറച്ചുകൂടി സമയമെടുക്കും. അതുകഴിഞ്ഞാല്‍ അദ്ദേഹവും ബിജെപിയിലേക്കു തന്നെ വരുമെന്ന് പത്മജ അവകാശപ്പെട്ടു. ബിജെപിയിലേക്ക് മുരളീധരനുള്ള ഒരു പരവതാനി കൂടി താന്‍ വിരിച്ചിട്ടിട്ടുണ്ടെന്ന പ്രസ്താവന പത്മജ വേണുഗോപാല്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുകയും ചെയ്തു.

‘എന്റെ സഹോദരന്റെ അടുത്ത് എനിക്ക് ഭയങ്കര സിംപതിയുണ്ട്. കോണ്‍ഗ്രസുകാര് ആ പാവത്തിനെ ഇപ്പോള്‍ കൊണ്ടുപോയി കുളിപ്പിച്ചു കിടത്തിക്കോളും. കാരണം, എന്നെ തോല്‍പ്പിക്കാന്‍ നിന്ന ആളുകളാണ് ആ ചുറ്റും നില്‍ക്കുന്നത്. ആളു പാവമുണ്ട്. ആ വടകര നിന്നാല്‍ ജയിച്ചു പോയേനേ.

”ഇന്നലെ ഞാന്‍ പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്. കരുണാകരന്റെ മക്കളെ അവര്‍ക്കു വേണ്ട. അതില്‍ ആദ്യം എന്നെ പുറത്താക്കി. എങ്ങനെയൊക്കെയോ ഓടിച്ചുവിട്ടു. അവര്‍ വിചാരിച്ച പോലെ തന്നെ നടന്നു. പക്ഷേ ഇപ്പോള്‍ എനിക്ക് എന്തുമാത്രം സമാധാനമുണ്ടെന്ന് അവര്‍ അറിയുന്നില്ല. അത് അറിഞ്ഞാല്‍ അവരുടെ ബോധം പിന്നേം പോകും.

”കെ.മുരളീധരന്റെ വിഷയത്തില്‍ ഒരു കാര്യമുണ്ട്. അദ്ദേഹം വളരെ പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവക്കാരനാണ്. അതുകൊണ്ട് അദ്ദേഹത്തിനു ബുദ്ധി വരാന്‍ കുറച്ചുകൂടി സമയമെടുക്കും. അതുകഴിഞ്ഞാല്‍ അദ്ദേഹവും ഇങ്ങോട്ടുതന്നെ പോരും. കാരണം, എന്റെ സഹോദരന്‍ എന്തായാലും നശിക്കുന്ന കാണാന്‍ എനിക്ക് ആഗ്രഹമില്ല. ഇന്നലെ പറഞ്ഞതുപോലെ അദ്ദേഹത്തിനുള്ള ഒരു പരവതാനി കൂടി ഞാന്‍ ഇവിടെ വിരിച്ചിട്ടിട്ടുണ്ട്.

”ഈ തോല്‍പ്പിക്കുന്ന ആളുകളെയൊക്കെ സാധാരണ ജനങ്ങള്‍ക്ക് അറിയാം. അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന പലരും പിന്‍മാറിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇല്ലെന്ന് അവര്‍ എന്നോട് പറഞ്ഞു. എനിക്ക് അവിടെയൊക്കെ വ്യക്തിപരമായി നല്ല ബന്ധമുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…