പത്തനംതിട്ട :ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയിലെത്തി. പത്തനംതിട്ട മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ അനില്‍ കെ.ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മോദി പത്തനംതിട്ടയില്‍ എത്തിയത്. പത്തനംതിട്ടയിലെ പൊതുസമ്മേളന വേദിയില്‍ എത്തിയ മോദിയെ ആറന്മുള കണ്ണാടി നല്‍കിയാണ് അനില്‍ ആന്റണി സ്വീകരിച്ചത്.
കഴിഞ്ഞു രണ്ടു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. ഇന്നു രാവിലെ തിരുവനന്തപുര വിമാനത്താവളത്തില്‍ എത്തിയ മോദി കന്യാകുമാരിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇവിടെനിന്നാണ് പത്തനംതിട്ടയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മോദി എത്തിയത്.