‘മനുഷ്യന്‍ എന്ന മമ്മൂട്ടി’ ‘വധു ദക്ഷിണ കൊടുത്തപ്പോള്‍ ചെരുപ്പൂരി വച്ച് വാങ്ങിയ മമ്മൂട്ടി’: കുറിപ്പുമായി ദേവന്‍

1 second read

മമ്മൂട്ടിയെ പ്രശംസിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും നടനുമായ ദേവന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വാക്കുകള്‍ ശ്രദ്ധനേടുന്നു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയപ്പോഴുണ്ടായ മമ്മൂട്ടിയുടെ പെരുമാറ്റ രീതികളെ പുകഴ്ത്തിയാണ് ദേവന്റെ വാക്കുകള്‍. ‘മനുഷ്യന്‍ എന്ന മമ്മൂട്ടി’ എന്ന തലക്കെട്ടോടെയാണ് ദേവന്റെ കുറിപ്പ് ആരംഭിക്കുന്നത്.

ദേവന്റെ വാക്കുകള്‍…. മനുഷ്യന്‍ എന്ന മമ്മൂട്ടി: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂര്‍ അമ്പലനടയില്‍ വന്ന മമ്മൂട്ടിയെയും ഭാര്യയെയും മലയാളികള്‍ മനസ്സിലാക്കി. ഈ കല്യാണ വേളയില്‍ എന്നെ മാത്രമല്ല, മനുഷ്യരായിട്ടുള്ള മനുഷ്യരെ എല്ലാവരെയും ആകര്‍ഷിച്ച മനുഷ്യനായി മമ്മൂട്ടി.

പ്രധാനമന്ത്രി നീട്ടിയ ശ്രീ രാമക്ഷേത്രത്തിലെ അക്ഷതം, കൈ നീട്ടി വാങ്ങി പോക്കറ്റില്‍ ഇട്ടതും, വധു ദക്ഷിണ കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ചെരുപ്പൂരി വച്ച് ദക്ഷിണ വാങ്ങിയതും, ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ മുന്‍പില്‍, ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍, അഭിമാനത്തോടെ, വിനയത്തോടെ നിന്നതും, മമ്മൂട്ടി എന്ന മഹാനടനെ ഒരു മഹാപുരുഷനാക്കി മാറ്റി.

ഭാര്യയെ, ഭാരതീയ സംസ്‌ക്കാരത്തെ ബഹുമാനിച്ചുകൊണ്ട്, കൂടെക്കൂട്ടി കൊണ്ട് വന്ന ഈ നന്മ നിറഞ്ഞ മമ്മൂട്ടിയെ ഞാന്‍ ബഹുമാനിക്കുന്നു, ആദരിക്കുന്നു, സ്‌നേഹിക്കുന്നു.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…