അടുത്ത് റിലീസ് ചെയ്ത പുതിയ മലയാള ചിത്രങ്ങളില്‍ ‘ ക്ലാസ് ബൈ എ സോള്‍ജിയറിലെ ശ്യാം ഏനാത്ത് ഗാനരചന നിര്‍വ്വഹിച്ച ആരോ മെല്ലെ കാതില്‍ മൂളിയോ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ഈ ചിത്രത്തിന് ഏറെ മനോഹരമായി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ശ്യാം ഏനാത്തിനെപ്പോലെ തന്നെ നവാഗതനായെത്തുന്ന സംഗീത സംവിധായകന്‍ SR സൂരജാണ്. ശ്യാം ഏനാത്ത് SR സൂരജ് കൂട്ടുകെട്ടില്‍ പുറത്ത് വന്ന ‘പൊന്നാവണി പാട്ടുകള്‍ ‘ എന്ന ഓണം ആല്‍ബം നേര്‍ത്തേ തന്നെ ശ്രദ്ധേയമായിരുന്നു. ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, തുടങ്ങിയവയിലൂടെ പിന്നണി ഗാന രംഗത്തേക്ക് കടന്നുവരുന്ന ശ്യാം ഏനാത്ത് ഗാനരചനാ രംഗത്തെ തന്റെ വൈഭവം വീണ്ടും ഊട്ടി ഉറപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായിക ചിന്മയി നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനില്‍ രാജ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ദൃശ്യചാരുത പകരുന്നത് ക്യാമറാമാന്‍ ബെന്നി ജോസഫാണ്. വിജയ് യേശുദാസ് നായകനായ ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍ , ശ്വേതാമേനോന്‍ , കലാഭവന്‍ പ്രചോദ്, മീനാക്ഷി , ഡ്രാക്കുളാ സുധീര്‍ , സജിമോന്‍ പാറയില്‍, ജെഫ് എസ്. കുരുവിള, ഹരി പത്തനാപുരം, ഗായത്രി , ബ്രിന്റാ ബെന്നി,ഐശ്വര്യ, ജിഫ് ന, ജോസ്മരിയ തുടങ്ങിയവരാണ് അഭിനേതാക്കള്‍ .സാബു കുരുവിള, പ്രകാശ് കുരുവിള എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.