സ്‌പെഷ്യല്‍ ഡസ്‌ക്ക്
മുംബൈ: ഭൂമാഥാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമലയില്‍ എത്താന്‍ പുതിയ അണിയറ നീക്കങ്ങള്‍ നടത്തുന്നതായി സൂചന. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അനുകൂല വിധി സമ്പാധിച്ച ശേഷം ഭര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിക്കും കൂട്ടര്‍ക്കും കടുത്ത ഭക്തജന പ്രതിഷേധത്തെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
ഇതിനു മുന്‍പ് ശനിഷിഖ്‌നാപൂര് ക്ഷേത്രത്തിലും ഹാജി അലി ദര്‍ഗയിലും നാസിക്കിലെ ത്രയംബകേശ്വര്‍ ക്ഷേത്രത്തിലും വിജയിച്ച പ്രവര്‍ത്തന രീതി ശബരിമലയില്‍ പരാജയപ്പെട്ടപ്പോള്‍ പതിനെട്ടാം അടവും പരീക്ഷിക്കാനൊരുങ്ങുകയാണ് തൃപ്തി. പുരുഷ വേഷത്തില്‍ ശബരിമലയില്‍ എത്താനാണ് തൃപ്തിയുടെ നീക്കം എന്നാണ് സൂചന.
ഇതിനായുള്ള മുംബൈയിലെ പ്രമുഖ ബ്യൂട്ടീ പാര്‍ലറുകളില്‍ തൃപ്തി എത്തി താടി, മുടിയും വെച്ച് ആണ്‍ രൂപത്തില്‍ അവതരിക്കാനുള്ള ശ്രമം സജീവമാക്കിയെന്നാണ് വിവരം.