നടി അമല പോള്‍ വിവാഹിതയാകുന്നു. സുഹൃത്ത് ജഗദ് ദേശായി ആണ് അമലയുടെ വരന്‍. അമല പോളിനെ പ്രപ്പോസ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് ജഗദ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ”മൈ ജിപ്‌സി ക്വീന്‍ യെസ് പറഞ്ഞു” എന്നായിരുന്നു വിഡിയോയുടെ അടിക്കുറിപ്പ്.
ഇരുവരും ഹോട്ടലില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ പെട്ടന്ന് ഡാന്‍സേഴ്‌സിന്റെ അടുത്തെത്തി അവര്‍ക്കൊപ്പം ചേരുകയാണ് ജഗദ്. ഡാന്‍സ് കളിക്കുന്നതിനിടെ പെട്ടന്ന് മോതിരം എടുത്ത് അമലയെ പ്രപ്പോസ് ചെയ്യുകയായിരുന്നു. അമല സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും ജഗദിന് സ്‌നേഹ ചുംബനം നല്‍കുന്നതും വിഡിയോയില്‍ കാണാം. െവഡ്ഡിങ് ബെല്‍സ് എന്ന ഹാഷ്ടാഗും വിഡിയോയ്‌ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.
2014-ലാണ് സംവിധായകന്‍ എ.എല്‍. വിജയ്‌യുമായുള്ള അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. എന്നാല്‍, 2017ല്‍ ഇവര്‍ വിവാഹമോചിതരായി.
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രം. മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍, അജയ് ദേവ്ഗണ്ണിന്റെ ഭോല എന്നീ സിനിമകളിലാണ് അമല അവസാനം പ്രത്യക്ഷപ്പെട്ടത്.