വിവാഹനിശ്ചയം സ്വകാര്യ ചടങ്ങായി നടത്തുക എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്ന് മീര നന്ദന്‍

0 second read

വിവാഹനിശ്ചയം സ്വകാര്യ ചടങ്ങായി നടത്തുക എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്ന് മീര നന്ദന്‍. സിനിമാ നടിമാര്‍ക്ക് വിവാഹം കഴിക്കാന്‍ ആരെ വേണമെങ്കിലും കിട്ടും എന്നത് പലരുടെയും തെറ്റിദ്ധാരണ മാത്രമാണെന്നും ആ അവസ്ഥയിലൂടെ കടന്നുപോയ ആളാണ് താനെന്നും മീര പറഞ്ഞു. ധന്യ വര്‍മയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും വരന്‍ ശ്രീജുവിനെക്കുറിച്ചും മീര വെളിപ്പെടുത്തിയത്.

”അവസാനം അത് സംഭവിക്കുകയാണ്. ഞാന്‍ വിവാഹിതയാകാന്‍ പോകുന്നു. വിവാഹം ഇപ്പോഴില്ല. എന്‍ഗേജ്മെന്റ് മാത്രമാണ് കഴിഞ്ഞത്. ഒരു വര്‍ഷം കഴിഞ്ഞേ വിവാഹമുള്ളൂ. ഒരുപാട് പേര്‍ക്കുണ്ടായിരുന്ന ചോദ്യമായിരുന്നു ഇത്. അതിന് ഒരു ഉത്തരമായിരിക്കുകയാണ്. അത് നടക്കേണ്ട സമയത്ത് നടക്കുമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. അതു തന്നെയാണ് ഞാനും വിശ്വസിച്ചിരുന്നത്. ഇത് ഇപ്പോള്‍ ശരിയായ സമയമാണെന്ന് എനിക്കു തോന്നി. അതുകൊണ്ടാണ് ഇപ്പോള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

ശ്രീജു എന്നാണ് അദ്ദേഹത്തിന്റെ പേര്. ജനിച്ചതും വളര്‍ന്നതെല്ലാം ലണ്ടനിലാണ്. ആള്‍ക്ക് എന്നെപ്പറ്റി ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാന്‍ സംസാരിച്ചു തുടങ്ങിയത്. സിനിമയില്‍ അഭിനയിച്ചവര്‍ക്ക് എളുപ്പമല്ലേ, ആരെ വേണമെങ്കിലും കിട്ടുമല്ലോ എന്നൊക്കെയുള്ള തെറ്റിദ്ധാരണ പലര്‍ക്കമുണ്ട്. അങ്ങനെയല്ല കാര്യങ്ങള്‍. ഞങ്ങളെ പോലുള്ളവര്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയൊരു അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നു പോയത്.

മീഡിയയില്‍ ആണ്, നടിയാണ് എന്നൊക്കെ പറയുമ്പോള്‍ത്തന്നെ ഫോണ്‍ കട്ട് ചെയ്ത് പോയവരുണ്ട്. അങ്ങനെയുള്ള അനുഭവങ്ങളാണ് വിവാഹം ആലോചിക്കുന്ന സമയത്ത് കൂടുതലും ഉണ്ടായിട്ടുള്ളത്. ശ്രീജു വന്നത് ഭാഗ്യമായി ഞാന്‍ കാണുന്നു. അറേഞ്ചഡ് മാര്യേജ് ആണ്. ആദ്യം ഞങ്ങളുടെ അമ്മമാരാണ് സംസാരിച്ചത്. പിന്നീടാണ് ഞങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നത്. ഞങ്ങള്‍ അങ്ങനെ സംസാരിച്ചു തുടങ്ങി. ആദ്യം എനിക്ക് മുഴുവനായി ഇതിലേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല. ലണ്ടനിലേക്ക് പോകേണ്ടി വരുമല്ലോ എന്നൊക്കെയാണ് ചിന്തിച്ചത്. കാര്യങ്ങളെ വളരെ ഈസിയായി, ജീവിതം ചില്‍ഡ് ഔട്ട് ചെയ്യുന്ന കക്ഷിയാണ് ശ്രീജു. അദ്ദേഹം ലണ്ടനില്‍ ജനിച്ചു വളര്‍ന്നതു കൊണ്ടുതന്നെ അതിന്റേതായ കള്‍ച്ചറല്‍ ഡിഫറന്‍സും ഉണ്ട്.

 

Load More Related Articles

Check Also

പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എംജി കണ്ണന്‍ അന്തരിച്ചു

പത്തനംതിട്ട: ഡിസിസി വൈസ് പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് മുന്‍ പ…