ആലപ്പുഴ : വിവാഹപ്പന്തല്‍ അഴിക്കുമ്പോള്‍ ഷോക്കേറ്റ് മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിനായി ഉയര്‍ത്തിയ പന്തല്‍ അഴിക്കുമ്പോഴായിരുന്നു അപകടം. സമീപത്തെ ലൈനില്‍നിന്നാണ് ഷോക്കേറ്റത്. വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം.