രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുന്നതിനെ പരിഹസിച്ച് ബിജെപി

17 second read

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയെ പരിഹസിച്ച് ബിജെപി. എക്‌സ് പ്ലാറ്റ്‌ഫോമിലെ (ട്വിറ്റര്‍) ഔദ്യോഗിക പേജില്‍ പങ്കുവച്ച കാര്‍ട്ടൂണിലൂടെയാണ് ബിജെപിയുടെ പരിഹാസം. രാഹുല്‍ ഗാന്ധി വിമാനം പറത്തുന്നതാണ് കാര്‍ട്ടൂണിലുള്ളത്. ‘പഴഞ്ചനായ പുതിയ ബ്രാന്‍ഡ്, ഹോട്ട് എയര്‍ ‘ഇന്ത്യ’, നിങ്ങളുടേത് ദുരന്തത്തിലേക്കുള്ള ടിക്കറ്റ്’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞതിനു പിന്നാലെയാണ് ബിജെപിയുടെ പോസ്റ്റ്. മാധ്യമ അഭിമുഖത്തിലായിരുന്നു പരാമര്‍ശം. ഇക്കാര്യം കോണ്‍ഗ്രസ് തീരുമാനിച്ചുവെന്നും വ്യക്തമാക്കി. ‘ഇന്ത്യ’ യോഗം മുംബൈയില്‍ നടക്കാനിരിക്കെയാണു വെളിപ്പെടുത്തല്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി പോരാടാന്‍ പ്രതിപക്ഷനിരയെ രാഹുല്‍ ഗാന്ധി നയിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ഗെലോട്ട് പ്രതികരിച്ചത്. ഇന്ത്യ മുന്നണിയിലെ എല്ലാ കക്ഷികളും ആലോചിച്ച് ഒരു തീരുമാനമെടുത്തിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെ മുഖവും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും രാഹുല്‍ ഗാന്ധിയാണെന്നുമായിരുന്നു ഗെലോട്ടിന്റെ പ്രസ്താവന.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …