എമിറേറ്റ്‌സ് ഡ്രോ ഈസി 6, ഫാസ്റ്റ് 5 ഗെയിമുകള്‍ മലയാളിയടക്കം മൂന്ന് പേരുടെ ജീവിതം മാറ്റി മറിച്ചു

17 second read

ദുബായ്: എമിറേറ്റ്‌സ് ഡ്രോ ഈസി 6, ഫാസ്റ്റ് 5 ഗെയിമുകള്‍ മലയാളിയടക്കം മൂന്ന് പേരുടെ ജീവിതം മാറ്റി മറിച്ചു. യുഎഇയില്‍ താമസിക്കുന്ന രാകേഷ് കെപ്പറമ്പത്ത് (36), കെയ്റോയില്‍ നിന്നുള്ള ഹാനി സേലം, ഘാനയില്‍ നിന്നുള്ള ജേക്കബ് ക്വാമെ സബ്ബ എന്നിവര്‍ക്കാണ് വിവിധ ഗെയിമുകളില്‍ 17 ലക്ഷത്തോളം രൂപ (75,000 ദിര്‍ഹം) ലഭിച്ചത്.

വായ്പയെടുത്ത് ബുദ്ധിമുട്ടിലായ സമയത്താണ് വെല്‍ഡറായ രാകേഷിനെ ഭാഗ്യം തേടിയെത്തിയത്. പ്രതിമാസ തവണകള്‍ അടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ഏറെ പ്രയാസത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് ഭാര്യയെയും മൂന്ന് വയസ്സുള്ള കുട്ടിയെയും നാട്ടിലേക്ക് വിഷമത്തോടെയാണെങ്കിലും തിരിച്ചയക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ എന്ന് രാകേഷ് പറഞ്ഞു. വേര്‍പാടിന്റെ വേദന രാകേഷിനെ തളര്‍ത്തിയെങ്കിലും ഒരിക്കലും പ്രതീക്ഷ കൈവിട്ടിരുന്നില്ല. എമിറേറ്റ്സ് ഡ്രോയാണ് അദ്ദേഹത്തിന് അവസരവും പ്രതീക്ഷയും സമ്മാനിച്ചത്.

എമിറേറ്റ്സ് നറുക്കെടുപ്പില്‍ പങ്കെടുക്കാനും ഭാര്യയും കുഞ്ഞും എപ്പോഴും അടുത്ത് ഉണ്ടായിരിക്കണമെന്ന ആഗ്രഹത്തിനും വേണ്ടി ഓരോ ദിര്‍ഹവും മാറ്റിവച്ചു. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹം ഫാസ്റ്റ് 5 എമിറേറ്റ്സ് ഡ്രോ ടിക്കറ്റ് വാങ്ങിയത്. ഒടുവില്‍ 75,000 ദിര്‍ഹം ലഭിക്കുകയും ചെയ്തു. വിജയത്തെക്കുറിച്ച് അറിഞ്ഞതുമുതല്‍ എത്രയും വേഗം കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാനാണ് ആഗ്രഹിച്ചത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…