കല്‍പറ്റ: മാനന്തവാടി-കോഴിക്കോട് സംസ്ഥാനപാതയില്‍ പച്ചിലക്കാട്ട് കാറും ടിപ്പറും കൂട്ടിയിടിച്ച് കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ രണ്ടു പേര്‍ മരിച്ചു. കണ്ണൂര്‍ മാട്ടൂര്‍ സ്വദേശികളായ പള്ളിപ്പുര അഫ്രീദ് (23), മുനവര്‍ (25) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ കണ്ണൂര്‍ സ്വദേശിയായ മുനവറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ കല്‍പറ്റ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
പച്ചിലക്കാട് ടൗണിന് സമീപത്തുള്ള വളവില്‍ കല്‍പ്പറ്റ ഭാഗത്തുനിന്നു വന്ന ടിപ്പര്‍ ലോറിയും മാനന്തവാടി ദാഗത്തുനിന്നു വന്ന കാറുമാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമായി കരുതുന്നത്.
അപകടം നടന്നയുടന്‍ തന്നെ പ്രദേശവാസികളും നാട്ടുകാരും കമ്പളക്കാട് പൊലീസും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തി. സ്ഥലത്ത് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കല്‍പ്പറ്റയില്‍നിന്നു അഗ്‌നിരക്ഷാ സേന എത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡ് അരികിലേക്ക് മാറ്റിയിടുകയും റോഡിലെ രക്തക്കറകള്‍ വെള്ളം ഉപയോഗിച്ച് നീക്കം ചെയ്യുകയും ചെയ്തതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.