സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു

18 second read

ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 87.33 ശതമാനമാണ് വിജയം. 99.91 ശതമാനം വിജയം നേടി തിരുവനന്തപുരം മേഖല ഒന്നാമതെത്തി. 78.05 ശതമാനമുള്ള പ്രയാഗ്‌രാജ് ആണ് മേഖലാടിസ്ഥാനത്തില്‍ പിന്നില്‍.

വിദ്യാര്‍ഥികള്‍ക്കിടയിലെ അനാവശ്യ മത്സരം ഒഴിവാക്കാന്‍ ഒന്ന്, രണ്ട്, മൂന്ന് ഡിവിഷനുകളായി (ശതമനമനുസരിച്ചുള്ള ഗ്രേഡ്) ഇത്തവണ തിരിക്കുന്നില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. 10-ാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിട്ടില്ല. ഈ വര്‍ഷം 39 ലക്ഷത്തോളം വിദ്യാര്‍ഥികളാണു പരീക്ഷ എഴുതിയത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …