തൃശൂര്‍: കുന്നംകുളം പന്തല്ലൂരില്‍ ആംബുലന്‍സ് മരത്തില്‍ ഇടിച്ച് മറിഞ്ഞ് ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരത്തംകോട് സ്വദേശികളായ ആബിദ്, ഭാര്യ റഹ്മത്ത്, ബന്ധു ഫെമിന എന്നിവരാണ് മരിച്ചത്.
റഹ്മത്തിന്റെ മകന്‍ ഫാരിസ്, ആംബുലന്‍സ് ഡ്രൈവര്‍ ഷുഹൈബ്, സുഹൃത്ത് സാദിഖ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.പരുക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്നു പുലര്‍ച്ചെ 1.30നായിരുന്നു അപകടം. ശ്വാസതടസ്സം നേരിട്ട ഫെമിനയെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.