ദമാമിലേക്കു പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറക്കി, പാതിയുറക്കത്തില്‍ യാത്രക്കാര്‍

0 second read

ദമാം: ‘ദൈവത്തിന് സ്തുതി, ഞങ്ങള്‍ സുരക്ഷിതമായി ഇറങ്ങി’ – തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന (ഐഎക്‌സ്385) ത്തിലെ യാത്രക്കാരനായ, അല്‍ ഖോബാറില്‍ കുടുംബമായി താമസിക്കുന്ന കോഴിക്കോട് സ്വദേശി യൂനിസ് പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു ദമാമിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് ഉച്ചയ്ക്ക് 12.15ന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നു തിരുവനന്തപുരത്തു സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.

വിമാനം പറന്നു തുടങ്ങി ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സാങ്കേതിക തകരാര്‍ കൊണ്ടു വിമാനം തിരിച്ചിറക്കുമെന്നു ജീവനക്കാര്‍ അറിയിക്കുമ്പോള്‍ മിക്ക യാത്രക്കാരും പാതി ഉറക്കത്തിലായിരുന്നു. അതിരാവിലെ വിമാനത്താവളത്തില്‍ എത്തിയവരായിരുന്നു യാത്രക്കാരില്‍ മിക്കവരും അതുകൊണ്ടു തന്നെ വിമാനം പറന്നു തുടങ്ങുമ്പോഴേക്കും ഉറക്കം പിടിച്ചു തുടങ്ങി. തിരുവനന്തപുരത്താണു വിമാനം തിരിച്ചിറക്കുന്നതെന്ന് അറിയിപ്പ് വന്നപ്പോഴും അടിയന്തിര ലാന്‍ഡിങ് നടത്തുകയാണെന്നു പറയാതിരുന്നത് തങ്ങള്‍ക്കു പരിഭ്രാന്തി ഒഴിവാക്കാന്‍ സഹായിച്ചതായി യാത്രക്കാര്‍ പറയുന്നു. അറിയിപ്പ് കിട്ടി ഒന്നര മണിക്കൂറോളം കഴിഞ്ഞാണു ലാന്‍ഡിങ് നടന്നത്. ഇന്ധനം കാലിയാക്കുന്നതിനാണു സമയം എടുത്തതെന്നു പിന്നീടാണു മനസിലാക്കിയത്.

പറന്നുയരുമ്പോള്‍ ചെറിയ തോതില്‍ അസാധാരണമായ ഒരു കുലുക്കവും ശബ്ദവും അനുഭവപ്പെട്ടതായും ഈ വിവരം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും വിമാനത്തിന്റെ പിന്‍ഭാഗത്ത് യാത്ര ചെയ്തവര്‍ പറഞ്ഞു. ഇന്ധനം കാലിയാക്കി വട്ടം ചുറ്റി പറക്കുമ്പോള്‍ വിമാനത്തിനകത്ത് പരമാവധി തണുപ്പില്‍ എസി പ്രവര്‍ത്തിപ്പിച്ചിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…