ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ ചേര്‍ത്തുപിടിച്ച് ചുംബിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറല്‍. ഒന്‍പതു ദിവസത്തെ ഇടവേളയ്ക്കു ശേഷം പുനഃരാരംഭിച്ച യാത്രയെ ഉത്തര്‍പ്രദേശിലെ ലോണിയില്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ സ്വീകരിക്കുമ്പോഴായിരുന്നു സഹോദരങ്ങള്‍ തമ്മിലുള്ള സ്‌നേഹപ്രകടനം. രാഹുല്‍ ഗാന്ധി, പ്രിയങ്കയെ ചേര്‍ത്തുപിടിക്കുകയും സ്‌നേഹത്തോടെ ചുംബിക്കുന്നതുമാണ് ദൃശ്യങ്ങളില്‍.
നേരത്തേ, കോണ്‍ഗ്രസിന്റെ 138-ാം സ്ഥാപകദിനം ആഘോഷങ്ങളുടെ ഭാഗമായി ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിനിടെ അമ്മ സോണിയ ഗാന്ധിയെ രാഹുല്‍ ഗാന്ധി ഓമനിക്കുന്നതിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു.