അടിമാലി: ഇടുക്കി മുനിയറയില്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. നാല്‍പതോളം വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. വളാഞ്ചേരി റീജനല്‍ കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്.മലപ്പുറം സ്വദേശി മില്‍ഹാജ് ആണ് മരിച്ചത്.
വിദ്യാര്‍ഥിസംഘം യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നു പുലര്‍ച്ചെ 1.15നാണ് അപകടമുണ്ടായത്.തിങ്കള്‍ക്കാടിന് സമീപം കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബസ്സിനടിയില്‍ കുരുങ്ങിയ നിലയിലായിരുന്നു മില്‍ഹാജിന്റെ മൃതദേഹം. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.