ന്യൂഡല്‍ഹി: പുനഃസംഘടന അടക്കമുള്ള വിഷയങ്ങള്‍ സോണിയ ഗാന്ധിയുമായി ചര്‍ച്ച ചെയ്ത് കെ.മുരളീധരന്‍ എംപി. കേരളത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് സോണിയ ഗാന്ധി നിര്‍ദേശിച്ചതായി കൂടിക്കാഴ്ചക്കുശേഷം മുരളീധരന്‍ പറഞ്ഞു.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചു ചര്‍ച്ച നടന്നു. അധ്യക്ഷനെ മാറ്റേണ്ട സാഹചര്യം നിലവിലില്ലാത്തതിനാല്‍ അക്കാര്യം ചര്‍ച്ച ചെയ്തില്ല. കെ.സുധാകരന്‍ തുടരട്ടെ എന്ന് പിസിസി തീരുമാനിച്ചതാണെന്നും മുരളീധരന്‍ പറഞ്ഞു.