യുക്രെയ്ന്‍ തലസ്ഥാനനഗരം ലക്ഷ്യമിട്ടു റഷ്യ അയച്ച 13 ഡ്രോണുകള്‍ സേന വെടിവച്ചിട്ടു

17 second read

കീവ്: യുക്രെയ്ന്‍ തലസ്ഥാനനഗരം ലക്ഷ്യമിട്ടു റഷ്യ അയച്ച 13 ഡ്രോണുകള്‍ സേന വെടിവച്ചിട്ടു. ഷെവ്‌ചെങ്ക്വ്‌സ്‌കി ജില്ലയില്‍ 2 സര്‍ക്കാര്‍ ഓഫിസുകള്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നു. ഹര്‍കീവിലും ഡോണെറ്റ്‌സ്‌കിലും സാപൊറീഷ്യയിലും റഷ്യ കനത്ത റോക്കറ്റ് ആക്രമണം നടത്തി. റഷ്യയിലെ ഒരു എയര്‍സ്ട്രിപ്പില്‍ ഈ മാസാദ്യം യുക്രെയ്ന്‍ നടത്തിയ ആക്രമണങ്ങള്‍ക്കു തിരിച്ചടിയായാണ് റഷ്യ ആക്രമണം ശക്തമാക്കിയത്.

ഇതേസമയം, യുക്രെയ്‌നിന് അത്യാധുനിക പേട്രിയട്ട് മിസൈല്‍ പ്രതിരോധ സംവിധാനം നല്‍കുന്നതു സംബന്ധിച്ച് യു എസ് തീരുമാനം ഇന്നുണ്ടായേക്കും. യുഎസും യൂറോപ്യന്‍ രാജ്യങ്ങളും മറ്റു വ്യോമപ്രതിരോധ സംവിധാനം നല്‍കിയിട്ടുണ്ടെങ്കിലും പേട്രിയട്ട് ലഭിച്ചാല്‍ ഊര്‍ജോല്‍പാദന, വിതരണ സംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള റഷ്യയുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തെ പൂര്‍ണമായി ചെറുക്കാന്‍ യുക്രെയ്‌നിനു കഴിയും.

സമാധാന ഉടമ്പടിക്കു മുന്നോടിയായി റഷ്യന്‍ സേന ക്രിസ്മസിനു മുന്‍പ് പിന്മാറ്റം ആരംഭിക്കണമെന്ന യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ അഭ്യര്‍ഥനയോടു റഷ്യ പ്രതികരിച്ചിട്ടില്ല.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …