ദുബായ്: ദുബായില്‍ പനി ബാധിച്ചു മലയാളി മരിച്ചു. ആലപ്പുഴ കായംകുളം കണ്ടല്ലൂര്‍ വൈക്കത്തുശ്ശേരില്‍ ഹൗസില്‍ അജിത് ചന്ദ്രന്‍(44) ആണു മരിച്ചത്. ദുബായില്‍ സഹോദരന്റെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന അജിത് ചന്ദ്രന്‍ ഒരു മാസത്തോളമായി പനി ബാധിച്ചു കിടപ്പിലായിരുന്നു.10 ദിവസമായി പനി മൂര്‍ഛിച്ച് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിവാഹിതനാണ്.പരേതരായ ജി.ചന്ദ്രസേനന്റെയും പി.കെ.ശാന്തമ്മയുടെയും മകനാണ്. സഹോദരന്‍: അശ്വിന്‍ ചന്ദ്രന്‍ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി നാളെ(14) വൈകിട്ട് 3ന് സംസ്‌കരിക്കുമെന്നു ബന്ധുക്കള്‍ പറഞ്ഞു.