റാന്നി: ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ റാന്നി മിനി സിവില്‍ സ്റ്റേഷന്‍ സമീപം ഇന്ന് പുലര്‍ച്ചെ നാലരക്കാണ് അപകടം നടന്നത്.കാറില്‍ ഉണ്ടായിരുന്ന കോഴിക്കോട് ചെലവൂര്‍ സ്വദേശിയായ മിനി ജെയിംസ് ആണ് മരിച്ചത്. ബന്ധുക്കളായ തോമസ്,ട്രീസ,ടോബി എന്നിവരെ ആദ്യം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പരുക്കേറ്റ ടിപ്പര്‍ ഡ്രൈവര്‍ കൊട്ടാരക്കര സ്വദേശി മോഹനചന്ദ്രനെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ഭാഗത്തു നിന്നും റാന്നിയെലേക്കു വരുകയായിരുന്നു ടിപ്പറും റാന്നി ഭാഗത്തുനിന്നും വരുകയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് സ്വദേശികളായ കുടുംബം ഇടക്കുളത്തുള്ള ബന്ധു വീട്ടിലേക്കു വരും വഴിയാണ് അപകടം നടന്നത്. ശബ്ദം കേട്ടെത്തിയ ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരാണ് രക്ഷാപ്രവത്തനം നടത്തിയത്.
ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സമയോചിതമായ രക്ഷാപ്രവത്തനം കൂടുതല്‍ ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞു.അപകടത്തില്‍ മുന്‍വശം പൂര്‍ണമായും തകര്‍ന്നതിനാല്‍ കാര്‍ വെട്ടിപ്പൊളിച്ചെടുത്താണ് അകത്തുള്ളവരെ പുറത്തെടുത്ത്. പോലീസും നാട്ടുകാരും രക്ഷാപ്രവത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.