മസ്‌കത്ത്: മലയാളി അമ്മമാരുടെ കൂട്ടായ്മയായ മലയാളി മമ്സ് മിഡില്‍ ഈസ്റ്റ് കൂട്ടായ്മയുടെ ഈദ്, ഓണാഘോഷം ഒമാന്‍ അവന്യുസ് മാളില്‍ നടന്നു. ആഘോഷത്തിന്റെ ഭാഗമായി നിരവധി കലാപരിപാടികള്‍ അരങ്ങേറി. രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ നീണ്ടു നിന്ന പരിപാടിയില്‍ അമ്മമാര്‍ അണിയിച്ചൊരുക്കിയ കലാപരിപാടികള്‍ നടന്നു.
വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. കണ്‍വീനര്‍ മോണാ മുഹമ്മദ്, കോര്‍ഡിനേറ്റര്‍ സിദ്ധു സോമന്‍, സ്മിത നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വീട്ടമ്മമാരുടെ കൂട്ടായ്മയാണ് മലയാളി മമ്സ് മിഡില്‍ ഈസ്റ്റ്. സ്ത്രീകളില്‍ ഉറങ്ങിക്കിടക്കുന്ന കലാവാസനകളെ പ്രോത്സാഹിപ്പിക്കുകയും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയുമാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നു ഭാരവാഹികള്‍ പറഞ്ഞു. എംഎംഎംഇ ഒമാന്‍ എന്നു ഫെയ്‌സ്ബുക്കില്‍ സെര്‍ച്ച് ചെയ്ത് ഈ ഗ്രൂപ്പില്‍ അംഗമാകാന്‍ കഴിയും.