ഉത്തര്‍പ്രദേശിലെ റോഡുകള്‍ 2024 ആകുമ്പോഴേക്കും അമേരിക്കയിലെ റോഡിനെക്കാള്‍ മികച്ചത്

5 second read

ലക്‌നൗ: ഉത്തര്‍പ്രദേശിലെ റോഡുകള്‍ 2024 ആകുമ്പോഴേക്കും അമേരിക്കയിലെ റോഡിനെക്കാള്‍ മികച്ചതായിരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. യുപിയില്‍ 8,000 കോടി രൂപയുടെ വികസനപദ്ധതികള്‍ പ്രഖ്യാപിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

”ഉത്തര്‍പ്രദേശിന്റെ വികസനത്തിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ 5 ലക്ഷം കോടി രൂപ ഉടന്‍ അനുവദിക്കും. 2024 ആകുമ്പോഴേക്കും അമേരിക്കയെക്കാള്‍ മികച്ച റോഡുകള്‍ ഉത്തര്‍പ്രദേശില്‍ ഉണ്ടാകും. നല്ല റോഡുകള്‍ നിര്‍മിക്കാന്‍ പണം തടസ്സമാകില്ല”- അദ്ദേഹം പറഞ്ഞു.

ഷഹാബാദ്-ഹാര്‍ദോ ബൈപാസ്, ഷാജാഹാന്‍പുര്‍-ഷഹാബാദ് ബൈപാസ്, മൊറാദാബാദ്-താക്കുര്‍വാര-കാശിപുര്‍ ബൈപാസ്, ഗാസിപ്പുര്‍-ബലിയ ബൈപാസ് ഉള്‍പ്പടെ 8000 കോടി രൂപയുടെപദ്ധതികളാണ് ഗഡ്കരി യുപിയില്‍ പ്രഖ്യാപിച്ചത്.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…