ന്യൂജഴ്സി: കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജഴ്‌സിയുടെ ഓണാഘോഷം ബര്‍ഗന്‍ഫില്‍ഡിലുള്ള വിഎഫ്ഡബ്യൂ ഹാളില്‍ വെച്ച് നിറഞ്ഞു കവിഞ്ഞ സദസില്‍ ആഘോഷിച്ചു. മുഖ്യാഥിതിയായി ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫന്‍ പങ്കെടുത്തു. പരമ്പരാഗത രീതിയിലുള്ള ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നു ഇക്കൊല്ലവും സംഘടിപ്പിച്ചു കൊണ്ട് ചരിത്രം തിരുത്തി കുറിക്കുകയായിരുന്നു കേരള കള്‍ച്ചറല്‍.
വിഭവ സമൃദ്ധമായ ഓണസദ്യക്കു ശേഷം നടന്ന പ്രോസഷനില്‍ ചെണ്ടമേളവും താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേറ്റതോടെ തുടങ്ങിയ ഓണാഘോഷം സദ്യകൊണ്ട് നാവിനും കലാമേളകൊണ്ട് മനസിനും വിരുന്നായിരുന്നു. പൊതു സമ്മേളനത്തില്‍ ഡോ. ബാബു സ്റ്റീഫന്‍ മുഖ്യപ്രഭാഷണം നടത്തി.
മനുഷ്യ സാഹോദര്യം ഉദ്ഘോഷിക്കുന്ന മഹനീയമായ ആഘോഷമാണു ഓണമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ആധുനിക കാലഘട്ടത്തില്‍ മനുഷ്യനെ വിലമതിക്കുകയും നന്മകളെ ഉയര്‍ത്തിക്കാട്ടുകയും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സംസ്‌കാരമാണു മനുഷ്യര്‍ക്ക് ആവിശ്യമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
അസോസിയേഷന്‍ സെക്രട്ടറി സോജന്‍ ജോസ്ഫിന്റെ ആമുഖ പ്രസംഗത്തോടെ സമ്മേളനത്തിനു തുടക്കം കുറിച്ചു. പ്രസിഡന്റ് ഫ്രാന്‍സിസ് കാരേക്കാട് സ്വാഗത പ്രസംഗം നടത്തി. പരിപാടിയില്‍ ബര്‍ഗന്‍ഫീല്‍ഡ് മേയര്‍ അറിവിന്‍ അമറ്റോറിയോ, കൗണ്‍സില്‍മാന്‍ മാര്‍ക് പാസ്‌ക്കല്‍, ഫൊക്കാന സെക്രട്ടറി കലാ ഷാഹി, ഫൊക്കാന ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പന്‍, അഡി. അസോ. ട്രഷര്‍ ജോര്‍ജ് പണിക്കര്‍, ഫൊക്കാന നേതാക്കളായ പോള്‍ കറുകപ്പള്ളില്‍, സജിമോന്‍ ആന്റണി, തോമസ് തോമസ്, കോശി കുരുവിള, ദേവസി പാലാട്ടി,അസോസിയേഷന്‍ ട്രഷര്‍ നൈനാന്‍ വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.