വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഓണാഘോഷം ‘ഒന്നിച്ചൊരോണം’ഇന്ന്

17 second read

മസ്‌കത്ത്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഓണാഘോഷം ‘ഒന്നിച്ചൊരോണം’ എന്ന പേരില്‍ ഇന്നു (വെള്ളി) വാദി കബീറിലെ മസ്‌കത്ത് സ്പോര്‍ട്സ് ക്ലബില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10 മുതല്‍ ആരംഭിക്കുന്ന പരിപാടി പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം നിര്‍വ്വഹിക്കും. മിമിക്രി കലാകാരന്‍ റജി പാലയുടെ കലാപ്രകടനങ്ങളും മറ്റു വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കും.

മുരുകന്‍ കാട്ടാക്കട, ആര്‍ട്ടിസ്റ്റ് റെജി പാല, ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ജെ രത്നകുമാര്‍, മിഡില്‍ ഈസ്റ്റ് കോര്‍ഡിനേറ്റര്‍ അമ്മുജം, നാഷനല്‍ കോര്‍ഡിനേറ്റര്‍ ഉല്ലാസ് ചേരിയാന്‍, നാഷനല്‍ പ്രസിഡന്റ് കെ സുനില്‍ കുമാര്‍, സെക്രട്ടറി രമ്യാ ഡെന്‍സില്‍, ട്രഷറര്‍ ജയാനന്ദന്‍, പ്രോഗ്രാം കണ്‍വീനര്‍ ബാബു തോമസ്, മീഡിയ കോര്‍ഡിനേറ്റര്‍ മൊയ്തു വെങ്ങിലാട്ട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …