ചെന്നൈ: പ്രിയങ്കാ ഗാന്ധിയുടെ മകള്‍ക്കൊപ്പമുള്ള രാഹുലിന്റെ ചിത്രം പങ്കിട്ട് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി ബിജെപി നേതാവ്. തമിഴ്‌നാട് ബിജെപി ഐടി സെല്‍ തലവന്‍ നിര്‍മല്‍ കുമാറിന്റെ ട്വീറ്റാണ് ഇപ്പോള്‍ പ്രതിഷേധമുണ്ടാക്കുന്നത്. രാഹുലിന്റെ അനന്തരവള്‍ മിരായ വാധ്രയ്‌ക്കൊപ്പമുള്ള പഴയ ഒരു ചിത്രം പങ്കിട്ടാണ് നേതാവിന്റെ കുറിപ്പ്.
ഭാരത് ജോഡോ യാത്രയെ പരിഹസിച്ചു െകാണ്ടായിരുന്നു ബിജെപി നേതാവിന്റെ ട്വീറ്റ്. ഇതിനൊപ്പം പങ്കുവച്ച ചിത്രത്തില്‍ രാഹുല്‍ മിരായയുടെ കയ്യില്‍ പിടിച്ചിരിക്കുന്ന ചിത്രമാണ് ഇദ്ദേഹം പങ്കിട്ടത്.
”കുട്ടികളുടെ കയ്യിലെ മൈലാഞ്ചിയില്‍ തൊട്ടുകളിക്കുന്ന പപ്പുവിനൊപ്പം യാത്ര ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നതുതന്നെ പാപമാണ്” എന്നായിരുന്നു വാക്കുകള്‍. എന്നാല്‍ വിവാദമായതോടെ തമിഴിലെ തന്റെ ട്വീറ്റ് തെറ്റിദ്ധരിക്കപ്പെട്ടതാകാം എന്ന വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തി. ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തു.
BJP Tamilnadu IT cell head @CTR_Nirmalkumar shares an old and affectionate picture of Rahul Gandhi with his niece Miraya Vadra with a claim that he's flirting with young children. CC : @annamalai_k
Archive link of the tweet : https://t.co/UPBIMuUEF4 pic.twitter.com/lpUb0qUNgB— Mohammed Zubair (@zoo_bear) September 18, 2022