മസ്‌കത്ത്: ഒമാനിലെ മലയോര മേഖലകളില്‍ ഇടിയോടെ മഴ തുടരുന്നു. ഹജര്‍ മലനിരകളും പരിസര മേഖലകളും ഇരുണ്ടുമൂടി. കാറ്റ് ശക്തമാണ്. സൗത്ത് ബാതിന ഗവര്‍ണറേറ്റിലെ റുസ്താഖ് വിലായത്തിലാണ് കഴിഞ്ഞദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത്.
ശനിയാഴ്ചയും ഇന്നലെയുമായി 40 മില്ലീമീറ്റര്‍ മഴ ലഭിച്ചു. പേമാരിയില്‍ കനത്ത നാശനഷ്ടമാണു രാജ്യത്തുണ്ടായത്. വിവിധ മേഖലകളില്‍ റോഡുകളും വൈദ്യുത-ജല ശൃംഖലകളും തകര്‍ന്നു. റോഡുകളിലെ നവീകരണജോലികള്‍ പുരോഗമിക്കുന്നു.വൈദ്യുത-ജല വിതരണം പുനസ്ഥാപിച്ചു.