ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു

17 second read

ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ പാചകവാതകം നിറച്ച ഒരു സിലിണ്ടറിന് 1060 രൂപ ആയി. രണ്ടു മാസത്തിനിടെ മൂന്ന് തവണകളായി 103 രൂപയാണ് വീട്ടാവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചത്.

അതേ സമയം 19 കിലോ ഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് നേരിയ കുറവ് വരുത്തിയിട്ടുണ്ട്. 8.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 2027 രൂപയായി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …