സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ വീണ്ടും സമരം ശ്കതമാക്കാനൊരുങ്ങി സില്‍വര്‍ലൈന്‍ വിരുദ്ധ സമരസമിതി

0 second read

കണ്ണൂര്‍: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ വീണ്ടും സമരം ശ്കതമാക്കാനൊരുങ്ങി സില്‍വര്‍ലൈന്‍ വിരുദ്ധ സമരസമിതി. സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും പദ്ധതി ഉപേക്ഷിക്കാതെ പിന്നോട്ടില്ലെന്നുമാണു സമരസമിതിയുടെ നിലപാട്. ഡിപിആര്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച രണ്ടാം വാര്‍ഷിക ദിനത്തില്‍ ഡിപിആര്‍ കത്തിച്ചാണ് പുതിയ സമരപരിപാടികള്‍ക്കു തുടക്കമിട്ടത്.

പദ്ധതിയില്‍നിന്ന് പിന്നോട്ടുപോകുകയാണെന്നു പറയുന്ന സര്‍ക്കാര്‍ മറുഭാഗത്ത് പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഇവര്‍ പറയുന്നു. ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് വേറിട്ടൊരു പ്രതിഷേധത്തിന് സില്‍വര്‍ലൈന്‍ വിരുദ്ധ സമിതി തയാറായത്. പദ്ധതി ഉപേക്ഷിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകും. കൂടുതല്‍ ജനങ്ങളെ സമരത്തില്‍ വരും ദിവസങ്ങളില്‍ അണിനിരത്തും. നിലവില്‍ ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തുന്നുണ്ട്. കോടതി ഉത്തരവിനനുസരിച്ച് കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം. തത്വത്തില്‍ അംഗീകാരം ലഭിച്ചതിന്റെ പേരില്‍ നടത്തിപ്പോന്ന വെല്ലുവിളികളും ബലപ്രയോഗങ്ങളുമാണ് ഇതുവരെ കണ്ടതെങ്കില്‍, ഡിപിആറിന് അംഗീകാരം ലഭിക്കാതെ ഇനി മുന്നോട്ടു നീങ്ങാനാകില്ലെന്ന രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ സര്‍ക്കാരിനു മുന്‍പിലുള്ളത്. അനുമതി ലഭിക്കാതെ മുന്നോട്ടില്ലെന്നു സമ്മതിക്കേണ്ടിയും വന്നിരിക്കുന്നു.

 

Load More Related Articles

Check Also

We Just Launched the WordPress Development Course for the Modern Era

We’re thrilled to announce Modern WordPress Fast Track – a WordPress development cou…