യുക്രെയ്‌നില്‍ മൂവായിരത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്ര സംഘടന

0 second read

കീവ്: റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്‌നില്‍ മൂവായിരത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്ര സംഘടന. യുക്രെയ്‌നിനു മേല്‍ റഷ്യ ആക്രമണം ആരംഭിച്ച ഫെബ്രുവരി 24 മുതലുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ 3,153 സാധാരണക്കാരാണ് കൊല്ലപ്പെട്ടെന്നാണ് വിവരം. എന്നാല്‍ യഥാര്‍ഥ കണക്കുകള്‍ ഇതിലും കൂടുതലാവാം.

അനവധി ആളുകള്‍ കൊല്ലപ്പെട്ട മരിയുപോള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കുന്നതിലെ ബുദ്ധിമുട്ടാണ് യഥാര്‍ഥ കണക്കുകള്‍ തിട്ടപ്പെടുത്തുന്നതില്‍ കാലതാമസത്തിന് ഇടയാക്കുന്നത്. മരിയുപോളില്‍ 80 ശതമാനം മുതല്‍ 90 ശതമാനം വരെ കെട്ടിടങ്ങള്‍ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായാണ് വിവരം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…