ദുബായ്/റിയാദ് :ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാള്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ച ആയിരിക്കും. സൗദിയില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ പെരുന്നാള്‍ തിങ്കളാഴ്ച (2)യായിരിക്കുമെന്നു ചന്ദ്ര നിരീക്ഷണ കമ്മിറ്റി അറിയിച്ചു.
യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ എവിടെയും മാസപ്പിറവി കാണാന്‍ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകര്‍ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.