ജിദ്ദയ്ക്ക് നേരെ വീണ്ടും ഹൂതി മിസൈല്‍ ആക്രമണം: മിസൈലുകള്‍ നിലം തൊടുന്നതിനു മുമ്പ് സഖ്യസേന നിര്‍വീര്യമാക്കി

16 second read

ജിദ്ദ: ജിദ്ദയ്ക്ക് നേരെ വീണ്ടും ഹൂതി മിസൈല്‍ ആക്രമണം. എന്നാല്‍ മിസൈലുകള്‍ നിലം തൊടുന്നതിനു മുമ്പ് സഖ്യസേന നിര്‍വീര്യമാക്കി. ബാലിസ്റ്റിക് മിസൈലുകളാണ് ജിദ്ദയ്ക്ക് നേരെ ഇന്നലെ രാത്രി ഹൂതികള്‍ തൊടുത്തുവിട്ടത്. രണ്ടും ആകാശത്ത് വെച്ചുതന്നെ നിര്‍വീര്യമാക്കി. പ്രദേശത്ത് വലിയ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ അക്രമണമാണിത്. ജിദ്ദയിലെ സൗദി അരാംകോ കേന്ദ്രത്തിനു നേരെ ഹൂത്തികള്‍ ഇന്നലെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തെ തുടര്‍ന്ന് എണ്ണ ശേഖരണ ടാങ്കുകളിലൊന്നില്‍ തീപിടിച്ചു.

ഇതിനിടെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സൗദിയിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തുന്ന ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…