ക്രിട്ടിക്‌സ് ചോയിസ് അവാര്‍ഡ്‌സ് 2022 വേദിയില്‍ പോപ് ഗായിക ലേഡി ഗാഗ തിളങ്ങിയത് ആഡംബര ബ്രാന്‍ഡ് ഗുച്ചി ഒരുക്കിയ ഡ്രസ്സില്‍. നീളന്‍ ട്രെയിനുള്ള ഗോള്‍ഡന്‍ സ്‌കര്‍ട്ടിനൊപ്പം ബ്ലാക് ബസ്റ്റിയര്‍ ആണ് ഗാഗ ധരിച്ചത്. ഫ്രണ്ട്, ബാക് ഓപ്പണ്‍ സ്‌റ്റൈലിലുള്ളതാണ് ഈ ബസ്റ്റിയര്‍. സ്ലീവ് ലേസുകള്‍ ഇതിനെ ആകര്‍ഷകമാക്കുന്നു. ‘ടിഫാനി ആന്‍ഡ് കോ’യില്‍ നിന്നുള്ള കമ്മലാണ് ആക്‌സസറൈസ് ചെയ്തത്.
പഴയ ഹോളിവുഡ് ഫാഷനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഗാഗയുടെ മേക്കപ്. ടോള്‍ഡന്‍ യെല്ലോ ഐഷോഡോ ആണ് ആണ് ഇതിലെ ഹൈലൈറ്റ്.പതിവു തെറ്റിക്കാതെ വ്യത്യസ്തവും പുതുമയുള്ളതുമായ ഔട്ട്ഫിറ്റ് ധരിച്ച് ഗാഗ അദ്ഭുതപ്പെടുത്തിയപ്പോള്‍ അഭിനന്ദനം ചൊരിയുകയാണ് ഫാഷന്‍ ലോകം.