സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകള്‍’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍

17 second read

ജയറാം, മീര ജാസ്മിന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകള്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ദേവിക, സഞ്ജയ്, ശ്രീനിവാസന്‍, ഇന്നസെന്റ്, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.

വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട മാതാപിതാക്കളെക്കുറിച്ച് പരാതി പറയുന്ന മകളുടെ ഒരു ചാറ്റ് രൂപത്തിലാണ് പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. സത്യന്‍ അന്തിക്കാട് തന്നെയാണ് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.
ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് ചിത്രത്തിന്റെ രചന. എസ്. കുമാര്‍ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ ‘ആരാധികേ’ എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിര്‍വഹിക്കും. ഹരിനാരായണനാണ് വരികള്‍ എഴുതുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …