ന്യൂഡല്‍ഹി: ഏഴു ഘട്ടമായി നടന്ന യുപി തിരഞ്ഞെടുപ്പില്‍ ബിജെപിക്കു ഭൂരിപക്ഷം പ്രവചിച്ച് എക്‌സിറ്റ് പോള്‍ സര്‍വേകള്‍. തുടര്‍ഭരണം ലക്ഷ്യമിട്ടായിരുന്നു സംസ്ഥാനത്തു ബിജെപിയുടെ പ്രചാരണം. പ്രതിപക്ഷ പാര്‍ട്ടികളായ എസ്പിയും ബിഎസ്പിയും ശക്തമായ പ്രചാരണമാണു സംസ്ഥാനത്തു കാഴ്ചവച്ചത്. എന്നാല്‍ തിങ്കളാഴ്ച പുറത്തുവന്ന ബഹുഭൂരിപക്ഷം സര്‍വേകളും സംസ്ഥാനത്തു ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍, 403 അംഗ സഭയില്‍ സീറ്റുകളുടെ എണ്ണത്തില്‍ അല്‍പം കുറവുവരും എന്നത് ഒഴിച്ചാല്‍ ബിജെപിക്ക് കാര്യമായ അപകടമില്ല എന്നാണു പ്രവചനം.
അതേ സമയം, കോണ്‍ഗ്രസിനും ബിഎസ്പിക്കും തകര്‍ച്ചയാണ് പ്രവചിച്ചിരിക്കുന്നത്. യുപി നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന എക്‌സിറ്റ് പോള്‍ സൂചനകള്‍ ഇങ്ങനെ:
ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ: സംസ്ഥാനത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ബിജെപിക്കു വ്യക്തമായ മുന്‍തൂക്കം. ബിജെപിക്ക് 288-326 സീറ്റുകള്‍ ലഭിക്കാം. എസ്പി 71-101 സീറ്റിലൊതുങ്ങും. ബിസ്പിയും (3-9), കോണ്‍ഗ്രസും (1-3) തകര്‍ന്നടിയും.
റിപ്പബ്ലിക്- പി മാര്‍ഖ്: ബിജെപിക്ക് 240 സീറ്റ് ലഭിക്കും. എസ്പി- 140.
ദ് ടൈംസ് നൗ- വീറ്റോ: ബിജെപി- 225, എസ്പി- 151. ബിഎസ്പി-14, കോണ്‍ഗ്രസ്- 9