യുക്രെയ്‌നിലെ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍

0 second read

ന്യൂഡല്‍ഹി: യുക്രെയ്‌നിലെ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യ മന്ത്രിതല സമിതി യോഗം ചേര്‍ന്നു. യുക്രെയ്‌നിന്റെ അയല്‍രാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റുമാനിയ എന്നിവിടങ്ങളില്‍ റോഡ് മാര്‍ഗമെത്തിച്ചശേഷം വിമാനമാര്‍ഗം ഇന്ത്യയിലേക്കു കൊണ്ടുവരാനുള്ള സാധ്യതകളാണു പരിഗണിക്കുന്നത്. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിര്‍മല സീതാരാമന്‍, എസ്. ജയശങ്കര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രൊ കുലേബയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചര്‍ച്ച നടത്തി. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റുമാനിയ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരെയും ജയശങ്കര്‍ ഫോണില്‍ വിളിച്ചു. രക്ഷാദൗത്യത്തിനായി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഈ രാജ്യങ്ങളിലെത്തി. അയല്‍രാജ്യങ്ങളിലേക്കു സുരക്ഷിതമായി എത്താനുള്ള വഴികള്‍ കണ്ടെത്തിയതായി കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്വര്‍ധന്‍ ശൃംഗ്ല പറഞ്ഞു.

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വ്യോമസേനാ വിമാനങ്ങളെ നിയോഗിക്കുന്നതു പരിഗണനയിലുണ്ട്. യുക്രെയ്‌നിലെ വ്യോമപാത തുറന്നാലുടന്‍ സേനാ വിമാനങ്ങളെ അവിടേക്ക് അയയ്ക്കാനാണു നീക്കം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…