ഒരു പെണ്ണിന്റെ മാറിലെ തുണി മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…?

25 second read

സമൂഹമാധ്യമങ്ങളിലെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കൊണ്ട് മാത്രമല്ല, ആ ചിത്രങ്ങള്‍ക്കു നല്‍കുന്ന അടിക്കുറിപ്പിന്റെ പേരിലും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധ നേടുന്ന താരമാണ് അമേയ മാത്യു. തന്റെ ഏറ്റവും പുതിയ ചിത്രത്തിന് നടി നല്‍കിയ അടിക്കുറിപ്പാണ് ആരാധകരുടെ ഇടയില്‍ പുതിയ ചര്‍ച്ച.

‘സദാചാരം… ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…?!’: ഗ്ലാമര്‍ ചിത്രം പങ്കുവച്ച് അമേയ കുറിച്ചു. അമേയയുടെ ചിത്രത്തിന് നിരവധിപേരാണ് കമന്റുമായി എത്തുന്നത്. എല്ലാ കമന്റിനും നടി മറുപടിയും നല്‍കുന്നുണ്ട്.

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ അമേയ ‘കരിക്ക്’ വെബ് സീരീസിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. വൂള്‍ഫ്, മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് എന്നിവയാണ് നടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ സിനിമകള്‍.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …