ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാ സാംസ്‌കാരിക സംഘടനയായ പ്രതിഭ ആര്‍ട്‌സ് അവതരിപ്പിക്കുന്ന ‘പ്രതിഭോത്സവം 2018’ ഒക്ടോബര്‍ 28 ശനിയാഴ്ച വൈകിട്ട് 5:30 മുതല്‍ നടത്തുന്നു. സ്റ്റാഫോര്‍ഡിലുള്ള ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ആണ് പരിപാടികള്‍ നടത്തുന്നത്.
ഹൂസ്റ്റണിലെ കലാ സാഹിത്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിനുള്ള ധനസമാഹരണാര്‍ത്ഥം നടത്തുന്ന പരിപാടിയാണ് പ്രതിഭോത്സവം. ഗാനമേള, മിമിക്‌സ്, നൃത്തങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് ‘പ്രതിഭോത്സവം 2018’ ല്‍ ഒരുക്കിയിരിക്കുന്നതെന്നു സംഘാടകര്‍ അറിയിച്ചു.
പ്രവേശനം പാസ് മൂലമായിരിക്കുമെന്നും കലാപരിപാടികളോടൊപ്പം ഡിന്നറും ക്രമീകരിച്ചിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. ഈ പരിപാടിയില്‍ നിന്നും ലഭിക്കുന്ന വരുമാനം കോട്ടയത്തുള്ള ‘അമ്മവീട്’ അനാഥാലയത്തിനു സംഭാവന നല്‍കുമെന്നും അവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്;
ആന്‍ഡ്രൂസ് ജേക്കബ് – 713 885 7934
സുഗു ഫിലിപ്പ് – 832 657 9297
മധു ചേരിക്കല്‍ – 832 640 5400