വാഷിങ്ടന്‍: യുഎസില്‍ ഒമിക്രോണ്‍ വകഭേദം അതിവേഗം പടര്‍ന്നുപിടിക്കുന്നു. ഓരോ ദിവസവും രോഗബാധിതരാകുന്ന അമേരിക്കക്കാരുടെ എണ്ണം അപകടരമാവിധം ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. രോഗബാധിതരുടെ എണ്ണത്തില്‍ സമീപദിവസങ്ങളില്‍ കുറവുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയാണ്. മുന്‍കാല കുതിച്ചുചാട്ടത്തേക്കാള്‍ കൂടുതല്‍ കോവിഡ് കേസുകള്‍ യുഎസ് ഒരു ദിവസം തിരിച്ചറിയുന്നത് തുടരുകയാണ്. ഡെല്‍റ്റ വകഭേദത്തേക്കാള്‍ വളരെ വേഗത്തിലാണ് ഒമിക്രോണ്‍ വ്യാപനം. മരണനിരക്കും ഡെല്‍റ്റ വകഭേദത്തേക്കാള്‍ വളരെ ഉയര്‍ന്നതാണ്.
2,267 കോവിഡ് മരണങ്ങളാണ് വ്യാഴാഴ്ച മാത്രം യുഎസില്‍ റിപ്പോര്‍ട്ടില്‍ ചെയ്തത് വെള്ളിയാഴ്ച 3,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഡെല്‍റ്റ വകഭേദം ഏറ്റവും രൂക്ഷമായ കഴിഞ്ഞ സെപ്റ്റംബറില്‍ പോലും ഇത്രയധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 5,38,028 പേരാണ് വെള്ളിയാഴ്ച രോഗബാധിതരായത്. ജനുവരി ആദ്യം ഒറ്റദിവസം 10 ലക്ഷം കേസുകള്‍ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.