സൗദിയില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞു മലയാളിക്കു പരുക്ക്

17 second read

ജിദ്ദ :സൗദിയില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞു മലയാളിക്കു പരുക്ക്. തിരുവനന്തപുരം നെല്ലനാട് കുറ്ററ സ്വദേശി റോസ്മന്ദിരം വീട്ടില്‍ എം. ഷിഹാബുദ്ദീനാണ് ( 47 ) ഗുരുതര പരുക്കേറ്റത്. ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്നാണു പ്രാഥമിക വിവരം.

പെട്രോള്‍ നിറച്ച ടാങ്കറുമായി സുലയില്‍ നിന്നു നജ്‌റാനിലേക്ക് വരുമ്പോള്‍ ഖരിയ എന്ന സ്ഥലത്തു വച്ചായിരുന്നു അപകടം. പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പെട്രോള്‍ മരുഭൂമിയിലേക്ക് തുറന്ന് വിട്ടതിനു ശേഷമാണ് വാഹനം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയത് .

ഇദ്ദേഹത്തെ നജ്‌റാന്‍ കിംങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …