കാര്‍ ലോറിയിലിടിച്ച് വിദ്യാര്‍ഥി മരിച്ചു: ആറുപേര്‍ക്ക് പരുക്കേറ്റു

17 second read

പരിയാരം: ഏഴിലോട് ദേശീയ പാതയില്‍ കാര്‍ ലോറിയിലിടിച്ച് വിദ്യാര്‍ഥി മരിച്ചു, ആറുപേര്‍ക്ക് പരുക്കേറ്റു. ത്യക്കരിപ്പുര്‍ പൂച്ചോലില്‍ ഇബ്രാഹിമിന്റെ മകന്‍ അഹമ്മദാണ് (22) മരിച്ചത്. വടകര സ്വദേശി മസ്‌ക്കര്‍, പെരുമ്പ സുഹൈര്‍, മഞ്ചേശ്വരം മുബഷീര്‍, ചെറുപുഴ ആഡ്രിന്‍, അബ്ദുള്‍ബാസിത്ത്, ഡ്രൈവര്‍ പെരുമ്പയിലെ റമീസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഇവരെ പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മംഗളൂരു തേജസ്വിനി ആശുപത്രിയില്‍ റേഡിയോളജി വിദ്യാര്‍ഥികളായ ആറുപേരും പാലക്കയംതട്ടിലേക്ക്‌പോകുകയായിരുന്നു. മുന്നില്‍ പോകുകയായിരുന്ന ലോറിയുടെ പിന്നില്‍ ഇടിച്ചാണ് അപകടം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍: ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്…