സൗദി ഉള്‍പ്പെടെ 52 രാജ്യങ്ങളിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ ‘സാറ റഥര്‍ഫോര്‍ഡ്’

0 second read

ജിദ്ദ: ‘സാറ റഥര്‍ഫോര്‍ഡ്’ ലോകം ചുറ്റുന്നതിനിടയില്‍ സൗദിയിലുമെത്തി. സൗദി ഉള്‍പ്പെടെ 52 രാജ്യങ്ങളിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റാണു ബെല്‍ജിയം പൗരയായ 19 കാരി കാപ്റ്റന്‍ സാറ റഥര്‍ഫോര്‍ഡ്.സൗദി അറേബ്യ ഉള്‍പ്പെടെ 52 രാജ്യങ്ങളിലൂടെ അഞ്ചു ഭൂഖണ്ഡങ്ങളിലായി 32,000 മൈല്‍ ദൂരം പറക്കുകയാണു സാറയുടെ ലക്ഷ്യം.

സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി, റിയാദ് എയര്‍പോര്‍ട്ട് കമ്പനി എന്നിവയുടെ സഹകരണത്തോടെ സൗദി ഏവിയേഷന്‍ ക്ലബാണ് സാറയെ സൗദിയിലേക്ക് സ്വാഗതം ചെയ്തത്. വിഷന്‍ 2030 ന്റെ ഭാഗമായി വ്യോമയാന മേഖലയില്‍ സൗദി വനിതകളെ ശാക്തീകരിക്കുന്നതുമായി ബന്ധപ്പെട്ട സ്ത്രീകളുടെ പങ്കിനെ കാണിക്കുന്നതിനു വേണ്ടിയാണ് സൗദി ഏവിയേഷന്‍ വിഭാഗം സാറയ്ക്ക് സ്വീകരണമൊരുക്കിയത്.

വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ സൗദിയിലെ ബെല്‍ജിയം സ്ഥാനപതി ഡൊമിനിക് മൈനറും റിയാദ് വിമാനത്താവള കമ്പനിയിലേയും സൗദി ഏവിയേഷന്‍ ക്ലബിലെയും നിരവധി ഉദ്യോഗസ്ഥരും എത്തിയിരുന്നു. റിയാദ് നഗരത്തില്‍ എത്താനായതില്‍ സന്തോഷമുണ്ടെന്നു കാപ്റ്റന്‍ സാറ പറഞ്ഞു. സൗദിയുടെ മുകളിലൂടെ പറക്കുമ്പോള്‍ നല്ല കാഴ്ച ആസ്വദിക്കാനായി. ഓരോ നിമിഷവും അസാധാരണമായ അനുഭവമായിരുന്നു. ലോകമെമ്പാടും ഒറ്റയ്ക്കു പറക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയാകാനും ഗിന്നസ് ബുക്കില്‍ റെക്കോര്‍ഡ് സ്ഥാപിക്കാനുമാണു തന്റെ ശ്രമമെന്നും സാറ പറഞ്ഞു

ലോകത്തിലെ ഏറ്റവും വേഗതയേറിയ ഭാരം കുറഞ്ഞ വിമാനങ്ങളിലൊന്നായ ഷാര്‍ക്ക് അള്‍ട്രാലൈറ്റിലാണു സാറ പറക്കുന്നത്. ഒറ്റ എന്‍ജിനും രണ്ടു സീറ്റുകളും ലൈറ്റ് വിങും ഉള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ ലൈറ്റ് എയര്‍ക്രാഫ്റ്റാണിത്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കും സാറ കഴിഞ്ഞ ഓഗസ്റ്റ് 18 നാണു യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനില്‍ നിന്നും പ്രത്യേക ഫ്ലൈറ്റ് ലൈസന്‍സ് നേടിയത്

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…