ഗവര്‍ണറുടെ ഔദ്യോഗിക വസതിക്കു മുന്നില്‍: നിര്‍ത്തിയിട്ട കാറിനുള്ളില്‍നിന്നും 10 മൃതദേഹങ്ങള്‍ കണ്ടെത്തി

17 second read

സാകറ്റെകാസ്: മെക്സിക്കോയില്‍ ഗവര്‍ണറുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍നിന്നും 10 മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ടു പേരെ അറസ്റ്റ് ചെയ്തു. മെക്‌സിക്കന്‍ സംസ്ഥാനമായ സാകറ്റെകാസിലാണ് നിര്‍ത്തിയിട്ട ആഡംബര കാറില്‍നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സാകറ്റെകാസ് ഗവര്‍ണറുടെ ഔദ്യോഗിക വസതിക്കു സമീപം കാര്‍ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടത്. മൃതദേഹങ്ങള്‍ ഒടിച്ചുമടക്കിയ നിലയില്‍ കാറിനുള്ളില്‍ കുത്തിനിറയ്ക്കുകയായിരുന്നു. മരിച്ചവര്‍ ക്രൂരമായ മര്‍ദനത്തിന് വിധേയമായതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

പ്ലാസയിലേക്കു ഒരാള്‍ വാഹനവുമായി ഡ്രൈവ് ചെയ്തു വരുന്നതും പ്ലാസയിലെത്തിയപ്പോള്‍ വാഹനത്തില്‍നിന്ന് ഇറങ്ങി നടന്നുപോയതും കണ്ടുവെന്നു ഫെഡറല്‍ പബ്ലിക്ക് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് അംഗം പറഞ്ഞു. ആളുകള്‍ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ സാകറ്റെകാസ് ഗവര്‍ണര്‍ ആക്രമത്തെ അതിശക്തമായി അപലപിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍: ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്…