സാമൂഹിക അകലം പാലിക്കാതിരിക്കല്‍ സൗദിയില്‍ 1,000 റിയാല്‍ പിഴ

2 second read

റിയാദ്: സാമൂഹിക അകലം പാലിക്കാതിരിക്കല്‍, താപനില പരിശോധനാ നടപടികള്‍ ലംഘിക്കല്‍ എന്നിവയ്ക്ക് സൗദിയില്‍ 1,000 റിയാല്‍ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. പൊതു-സ്വകാര്യ മേഖലയിലെ മാളുകള്‍, മറ്റു തൊഴില്‍-വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കാതിരിക്കുക, താപനില പരിശോധന നടപടികള്‍ പിന്തുടരാതിരിക്കുക എന്നിവയ്ക്കാണ് പിഴ.

ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. ഇങ്ങനെ ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്താമെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയില്‍ ഒമിക്രോണ്‍ വകഭേദം വ്യാപകമായതോടെ കോവിഡ് പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയതിനെ തുടര്‍ന്നാണു നിര്‍ദേശം. മാസ്‌ക് ധരിക്കാത്തതിനും സൗദിയില്‍ 1000 റിയാല്‍ ആണ് പിഴ.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…