കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ചികില്‍സിയിലായിരുന്ന യുവാവ് മരിച്ചു

17 second read

റാന്നി: കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. അത്തിക്കയം മടന്തമണ്‍ കക്കുഴിയില്‍ മാത്യൂ കുരുവിളയുടെ മകന്‍ ഡിനു കുരുവിള(30)ആണ് മരിച്ചത്. തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഞായറാഴ്ച രാത്രി 11 ന് മന്ദമരുതി ആശുപത്രിപ്പടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചു മറിഞ്ഞത്. കാറിലുണ്ടായിരുന്ന റാന്നി കല്ലുംപറമ്പില്‍ കെ.എസ്.ഷിനു, മന്ദമരുതി പനംതോട്ടത്തില്‍ ജിബി ജോണ്‍, റാന്നി വരാപ്പുഴ ലിനു രാമചന്ദ്രപ്പണിക്കര്‍ എന്നിവര്‍ക്കും പരുക്കേറ്റിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു മരണം. റാന്നി ഇട്ടിയപ്പാറ പോസ്റ്റോഫീസ് ജങ്ഷനില്‍ ടെക്‌നോസോഫ്റ്റ് ഡിജിറ്റല്‍ സ്റ്റോര്‍ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. അമ്മ: സാലമ്മ. സഹോദരന്‍ ഡിലു കുരുവിള. സംസ്‌കാരം ഞായറാഴ്ച നാലിന് റാന്നി സെന്റ് തോമസ് വലിയ പള്ളി സെമിത്തേരിയില്‍ നടക്കും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍: ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്…